Breaking News
കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത: 13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ
ഓണം വിപണിക്ക് വിപുലമായ തയ്യാറെടുപ്പുമായി കൺസ്യൂമർഫെഡ്. 29 മുതൽ സെപ്‌തംബർ ഏഴുവരെ 1600 ഓണം വിപണികൾ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം. മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 29ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 30ന് ജില്ലകളിൽ ഉദ്ഘാടനം നടക്കും. 13 ഇനം നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയിൽ ഓണച്ചന്തകളിൽ ലഭ്യമാക്കും. 200 കോടി രൂപയുടെ വിൽപ്പനയാണ് ഓണക്കാലത്ത് ലക്ഷ്യമിടുന്നത്.
ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്. 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് മറ്റു നിത്യോപയോഗസാധനങ്ങൾ വിൽക്കുന്നത്.
മിൽമയുമായി സഹകരിച്ച് ഓണസദ്യയ്ക്കുള്ള സ്പെഷ്യൽ കിറ്റും ഓണച്ചന്തകളിൽ ലഭ്യമാകും. 356 രൂപയുടെ കിറ്റ് 297 രൂപയ്ക്ക് വാങ്ങാം. മൊത്തവിലയിൽ സഹകരണ സംഘങ്ങൾക്ക് 281 രൂപയ്ക്ക് നൽകും. പാലട മിക്സ്, നെയ്യ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്സ്, ഗുലാബ് ജാമുൻ എന്നിവയാണ് കിറ്റിലുള്ളത്.
കശുവണ്ടി വികസന കോർപറേഷന്റെ മികച്ച കശുവണ്ടിപ്പരിപ്പ് 15 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. ഹോർട്ടികോർപ്പുമായി സഹകരിച്ച് പച്ചക്കറികൾ പ്രാദേശികമായി സംഭരിച്ച് വിൽക്കും. കൺസ്യൂമർഫെഡ് എ.ഡി.എം സലീം, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി.കെ. രാജൻ, കെ. മോഹനൻ, പർച്ചേസ് മാനേജർ ജി. ദിനേശ് ലാൽ, അഡ്മിനിസ്ട്രേഷൻ മാനേജർ സി. സന്തോഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു