പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയാഘോഷവും വിശേഷാൽ പൂജയും

പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയും വിശേഷാൽ പൂജയുംവ്യാഴാഴ്ച നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 6.30 ഗണപതിഹോമം, 7.30 ഉഷ:പൂജ, 9.30 നവകം, 10 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6ന് സമൂഹാരാധന, 6.30 നിറമാല, രാത്രി 12ന് അവതാരപൂജ.
രാവിലെ 8.30ന് നക്ഷത്ര വൃക്ഷത്തൈ നടൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.