കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പി.ജി ഡിപ്ലോമ കോഴ്സുകൾ; ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ദി ആർട്സിൽ ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷക്ഷണിച്ചു.
വിഷയങ്ങൾ: കൾച്ചറൽ ഇൻഫർമാറ്റിക്സ്, പ്രിവൻറീവ് കൺസർവേഷൻ, ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഡിജിറ്റൽ ലൈബ്രറി ആൻഡ് േഡറ്റാ മാനേജ്മെൻറ്, മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി (ന്യൂഡൽഹി, ബെംഗളൂരു കേന്ദ്രങ്ങൾ), സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ്,കൾച്ചറൽ മാനേജ്മെൻറ്, അപ്ലൈഡ് മ്യൂസിയോളജി, ഹിന്ദുസ്റ്റഡീസ്, ഭാരതീയ ഗ്യാൻ പരമ്പര, ഇന്ത്യൻ ലിറ്ററേച്ചർ.
യോഗ്യത: ബിരുദം. ഡിജിറ്റൽ ലൈബ്രറി ആൻഡ് േഡറ്റാ മാനേജ്മൻറ് പി.ജി. ഡിപ്ലോമ പ്രവേശനത്തിന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലർ ബിരുദമോ/തത്തുല്യ യോഗ്യതയോ, മ്യൂസിയം/ലൈബ്രറി/ആർക്കൈവ്സ്/റിപ്പോഗ്രഫിയിൽ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാേജ്വറ്റ്തല യോഗ്യതയോ ബി.ടെക്. ബിരുദമോ വേണം. മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി പി.ജി. ഡിപ്ലോമയ്ക്ക് ബിരുദവും സംസ്കൃതജ്ഞാനവും വേണം.
പ്രവേശന അറിയിപ്പ് ignca.gov.in-ൽ അക്കാദമിക് കോഴ്സസ് (ക്വിക്ക് ലിങ്ക്) > അഡ്മിഷൻസ് ലിങ്കിൽ ലഭിക്കും. അപേക്ഷ ignca.gov.in/registration/ വഴി ഓഗസ്റ്റ് 20 വരെ നൽകാം. പ്രവേശനകൗൺസലിങ് ഓഗസ്റ്റ് 24, 25 തീയതികളിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഓഗസ്റ്റ് 26-ന് വിവരം അറിയിക്കും. സെമസ്റ്റർ ഫീസ് പ്രോഗ്രാമിനനുസരിച്ച് 10,000/20,000 രൂപയായിരിക്കും.
