മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു

മട്ടന്നൂര്‍ : നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മട്ടന്നൂര്‍ നഗരസഭാ പരിധിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകളായി നിശ്ചയിച്ച സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 19നും 20നും വോട്ടെണ്ണല്‍ കേന്ദ്രമായ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് ആഗസ്റ്റ് 19, 20, 22 തീയതികളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സ്വകാര്യ സ്ഥാപങ്ങൾ, ചെറുകിട വ്യവസായ സ്ഥാപങ്ങൾ, കടകൾ, വ്യാപാര സ്ഥാപങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസമായ ആഗസ്ത് 20ന് വേതനത്തോട് കൂടിയുള്ള അവധി നൽകുന്നതിനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.