Breaking News
ലൈഫ്: ജില്ലയിലെ അന്തിമ ഗുണഭോക്തൃ പട്ടികയായി
കണ്ണൂർ: ജില്ലയിലെ ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ച ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ലൈഫ് 2020 മുഖേനയാണ് അപേക്ഷകൾ സ്വീകരിച്ചത്. ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലൈഫ് മിഷൻ പ്രവർത്തനങ്ങൾ സർക്കാറിന്റെ മാർഗനിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ നടന്നുവരുന്ന പദ്ധതിയായതിനാൽ, ലിസ്റ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ, പരാതികൾ എന്നിവയൊന്നും തന്നെ ജില്ലാ കലക്ടറുടെ ഓഫീസ് മുഖേനയോ ജില്ലാ ലൈഫ് മിഷൻ ഓഫീസ് മുഖേനയോ പരിഹരിക്കാൻ സാധിക്കില്ലെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.
നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ലഭിച്ച ആകെ അപേക്ഷകൾ, യോഗ്യതയുള്ളതായി കണ്ടെത്തിയ അപേക്ഷകൾ എന്ന ക്രമത്തിൽ ചുവടെ.
കണ്ണൂർ കോർപ്പറേഷൻ: ആകെ അപേക്ഷകൾ 2387, യോഗ്യതയുള്ള അപേക്ഷകൾ 1470.
നഗരസഭകൾ-പയ്യന്നൂർ: 1006-294, ഇരിട്ടി: 721-98, ശ്രീകണ്ഠപുരം: 558-124, പാനൂർ: 264-31, കൂത്തുപറമ്പ്: 271-51, ആന്തൂർ: 253-62, തലശ്ശേരി: 812-560, തളിപ്പറമ്പ്: 377-196.
ഗ്രാമപഞ്ചായത്തുകൾ: പരിയാരം: 767-268, ചെങ്ങളായി: 783-279, പടിയൂർ-കല്ല്യാട്: 633-253, കുറുമാത്തൂർ: 724-292, മുഴക്കുന്ന്: 739-355, ചപ്പാരപ്പടവ്: 763-378, നടുവിൽ: 750-399, ചിറ്റാരിപ്പറമ്പ്: 499-162, പെരിങ്ങോം-വയക്കര: 830-494, മാങ്ങാട്ടിടം: 601-259, ആലക്കോട്: 870-547, ആറളം: 725-424, എരമം-കുറ്റൂർ: 585-268, പേരാവൂർ: 587-301, കടന്നപ്പള്ളി-പാണപ്പുഴ: 430-138, പട്ടുവം: 497-158, കാങ്കോൽ-ആലപ്പടമ്പ്: 495-185, തൃപ്പങ്ങോട്ടൂർ: 399-143, ചെറുപുഴ: 731-472, കുറ്റിയാട്ടൂർ: 370-103, കോളയാട്: 513-277, പായം: 829-578, എരുവേശ്ശി: 402-172, വേങ്ങാട്: 404-154, പാട്യം: 408-171, ചെറുതാഴം: 513-209, ഉളിക്കൽ: 849-621, തില്ലങ്കേരി: 374-133, മയ്യിൽ: 452-208, ഉദയഗിരി: 421-202, അഴീക്കോട്: 552-264, പയ്യാവൂർ: 428-223, കുന്നോത്തുപറമ്പ്: 279-83, മാലൂർ: 390-188, പാപ്പിനിശ്ശേരി: 458-236, അയ്യൻകുന്ന്: 452-293, കൊട്ടിയൂർ: 396-243, കൊളച്ചേരി: 375-156, കരിവെള്ളൂർ-പെരളം: 347-174, മാടായി: 543-300, കേളകം: 357-200, കൂടാളി: 386-194, ചിറക്കൽ: 583-375, ഏഴോം: 327-130, പെരളശ്ശേരി: 227-64, മുണ്ടേരി: 306-139, രാമന്തളി: 411-244, ചെമ്പിലോട്: 207-83, കോട്ടയം: 231-100, മാട്ടൂൽ: 488-200, കല്ല്യാശ്ശേരി: 291-148, മൊകേരി: 187-78, പിണറായി: 279-150, കീഴല്ലൂർ: 176-77, ചൊക്ലി: 209-105, അഞ്ചരക്കണ്ടി: 168-65, നാറാത്ത്: 436-245, മുഴപ്പിലങ്ങാട്: 279-140, കണ്ണപുരം: 241-126, ചെറുകുന്ന്: 256-145, ഇരിക്കൂർ: 295-185, മലപ്പട്ടം: 169-65, കുഞ്ഞിമംഗലം: 234-142, കതിരൂർ: 190-103, പന്ന്യന്നൂർ: 144-75, ധർമ്മടം: 256-172, എരഞ്ഞോളി: 188-126, കടമ്പൂർ: 152-93, ന്യൂമാഹി: 166-85, വളപട്ടണം: 122-45.
കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ കാരണം ഗ്രാമസഭ നടക്കാതിരുന്നതിനാൽ പട്ടിക അംഗീകരിച്ചിട്ടില്ല. 335 അപേക്ഷകളാണുള്ളത്. ഇതിൽ 172 അപേക്ഷകൾ യോഗ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു