ഭക്ഷ്യ എണ്ണയിൽ മായം തടയാൻ പരിശോധന
ഓണവിപണി ലക്ഷ്യംവെച്ച് ഗുണനിലവാരം കുറഞ്ഞതും മായം ചേർന്നതുമായ ഭക്ഷ്യഎണ്ണ വിപണിയിലെത്തുന്നത് തടയാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. സംസ്ഥാനവ്യാപകമായി 231 സാംപിളുകൾ ശേഖരിച്ച് ലാബിലേക്കയച്ചു.
ഗുണനിലവാരം കുറഞ്ഞതും മായം ചേർന്നതുമായ ഭക്ഷ്യ എണ്ണ വിൽപ്പനയ്ക്കെത്തുന്നതിൽ പരാതികളുണ്ടായിരുന്നു. വെളിച്ചെണ്ണയാണ് ഇത്തരത്തിൽ മായം കലർത്തി കുറഞ്ഞവിലയിൽ വിൽക്കുന്നത്. പ്രമുഖ ബ്രാൻഡുകൾക്ക് സമാനമായ പേരുകളിലാണിവ. ഇത് തടയുന്നത് ലക്ഷ്യമിട്ടാണ് പരിശോധനകൾ ആരംഭിച്ചത്.