മുങ്ങി താണവർക്ക് രക്ഷകരായി സഹോദരങ്ങൾ

പേരാമ്പ്ര: നീന്തൽ പഠിക്കാനിറങ്ങി കുളത്തിൽ മുങ്ങിത്താണ യുവാക്കൾക്ക് ഇരട്ട സഹോദരങ്ങൾ രക്ഷകരായി. കൈതക്കല്‍ പുളിക്കൂല്‍ പൊയിലിൽ ശശികലയിൽ വിപിനും വിശ്വാസുമാണ് അതി സാഹസികമായി രണ്ട് ജീവൻ രക്ഷിച്ചത്. കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ചേനോളി കളോളിപൊയിലില്‍നിന്നും വന്ന മൂന്ന് യുവാക്കളില്‍ രണ്ടു പേര്‍ കുളത്തില്‍ ഇറങ്ങി.
നീന്തുന്നതിനിടയില്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ട് കുളത്തിന് സമീപത്തെ വീട്ടിലുണ്ടായിരുന്ന വിപിനും വിശ്വാസും ഓടിയെത്തി കുളത്തിലേക്കെടുത്ത് ചാടി ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു.
ഇരുവർക്കും സഹായിയായി വിഷ്ണു പുളിക്കൂലും ഉണ്ടായിരുന്നു. ബോധരഹിതരായ യുവാക്കളെ ആശുപത്രിയിലേത്തിക്കാന്‍ ഷെഫീഖ് കണിയാങ്കണ്ടി, സുധി തിരുവോത്ത് എന്നിവർ നേതൃത്വം നൽകി.