പഠനമുറി നിര്‍മാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : കണ്ണൂര്‍, പാനൂര്‍, തലശ്ശേരി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളുടെ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് പഠനമുറി നിര്‍മാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷ്യല്‍ കേന്ദ്രീയ വിദ്യാലയ/ടെക്നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കണം. കുടുംബ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. നിലവില്‍ താമസിക്കുന്ന വീടിന്റെ ആകെ വിസ്തീര്‍ണ്ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്, ധനസഹായം വിനിയോഗിച്ച് കോണ്‍ക്രീറ്റ് മേല്‍ക്കൂര, രണ്ട് ജനലുകള്‍, ഒരു വാതില്‍, ടൈല്‍ പാകിയമുറി എന്നിവയോടു കൂടിയ വൈദ്യുതീകരിക്കപ്പെട്ട പഠന മുറി നിര്‍മിക്കണം . താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, സ്‌കൂള്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ തറ വിസ്തീര്‍ണ്ണം, വീടിന്റെ ഉടമസ്ഥത, മറ്റ് ഏജന്‍സികളില്‍ നിന്ന് ഇതേ ആവശ്യത്തിന് മുന്‍പ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ ആഗസ്റ്റ് 26നകം പാനൂര്‍ ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കണ്ണൂര്‍ ബ്ലോക്കിലെ അപേക്ഷ ആഗസ്റ്റ് 24നകം കണ്ണൂര്‍ ബ്ലോക്ക്പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!