കേന്ദ്ര പൊലീസ് സേനകളിൽ 4300 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ശമ്പളം 35,400 – 1,12,400

Share our post

കേന്ദ്ര പൊലീസ് സേനകളിലെ 4300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌.എസ്‌.സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസിൽ (സിഎപിഎഫ്) 3960 ഒഴിവും ഡൽഹി പൊലീസിൽ 340 ഒഴിവുമുണ്ട്. ഡിപ്പാർട്മെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. 30നു രാത്രി 11 വരെ അപേക്ഷിക്കാം. www.ssc.nic.in

∙ യോഗ്യത: ബിരുദം. ഡൽഹി പൊലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള ഡ്രൈവിങ് ലൈസൻസ് (കാർ/ ഇരുചക്രം) ഹാജരാക്കണം.

∙ പ്രായം (01.01.2022ന്): 20–25. 

അർഹർക്ക് ഇളവ്.

∙ ശമ്പളം: 35,400–1,12,400 രൂപ

ശാരീരികയോഗ്യത: 

∙ പുരുഷൻ: ഉയരം: 170 സെ.മീ.

നെഞ്ചളവ് 80–85 സെ.മീ. 

എസ്ടി: ഉയരം: 162.5 സെ.മീ., 

നെഞ്ചളവ് 77–82 സെ.മീ.

∙ സ്ത്രീ: ഉയരം: 157 സെ.മീ.. 

എസ്ടി: ഉയരം: 154 സെ.മീ.

∙തൂക്കം: ഉയരത്തിന് ആനുപാതികം.

∙കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്.

രണ്ടു ഘട്ടം എഴുത്തുപരീക്ഷകൾ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ട്. പരീക്ഷാ സിലബസ് സൈറ്റിൽ. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്ക് കായികക്ഷമതാ പരീക്ഷ; ഇതിൽ വിജയിക്കുന്നവർക്കു രണ്ടാം ഘട്ട പരീക്ഷ നടത്തും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം. ഒരേ റീജനിലെ 3 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

∙ ഫീസ്: 100 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!