അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ കണ്ണൂരിൽ സംവിധാനം

Share our post

കണ്ണൂർ: അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനമൊരുക്കും. ജില്ലാ ജാഗ്രതാസമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എൻ.ജി.ഒ പ്രതിനിധികളുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കൾക്ക് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്. ഇവരെ ജില്ലാ-താലൂക്ക് ആശുപത്രികൾ റഫർ ചെയ്താലാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുക. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ തന്നെ പ്രത്യേക സൗകര്യം ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അനുമതി ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് സൗകര്യങ്ങൾ ഒരുക്കും. യോഗത്തിൽ ജില്ലാ വനിതാശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ ജാഗ്രതാസമിതി അംഗങ്ങൾ, വിവിധ എൻ.ജി.ഒ പ്രതിനിധികൾ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!