ലഹരി ഉത്പന്ന വില്പന വ്യാപകം; പേരാവൂർ എക്‌സൈസും ആരോഗ്യവകുപ്പും പരിശോധന നടത്തി

പേരാവൂർ: എക്സൈസും ആരോഗ്യ വകുപ്പും അടക്കാത്തോട്, കേളകം ടൗണുകളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ 1 കി.ഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് ഒരാൾക്കെതിരെ കോട്പ കേസെടുത്തു.
പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സി.എം, ജയിംസ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. മജീദ്, കെ. രമീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ഹാഷിം, ഡിഗ്‌ന റോസ് എന്നിവർ പങ്കെടുത്തു.