ഐ.ആര്‍.ഡി.എ.ഐ.യില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; സ്‌റ്റൈപ്പെന്‍ഡ് 75,000 രൂപ
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.), വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ യുവ പ്രൊഫഷണലുകളെ തേടുന്നു. അതോറിറ്റിയുടെ പുതിയ പദ്ധതികളില്‍ സഹകരിക്കാനും ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട നയപരമായ വിശകലനങ്ങളിലും അതിന്റെ വികസനപ്രവര്‍ത്തനങ്ങളിലും വേണ്ട പിന്തുണനല്‍കാനും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരം ലഭിക്കുന്നു.
ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ലോ, ആക്ച്യൂറിയല്‍, ടെക്‌നോളജി, റിസര്‍ച്ച്, റൂറല്‍ മാനേജ്‌മെന്റ്, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണലുകളെ തേടുന്നത്. മേഖലയ്ക്കനുസരിച്ച് നിശ്ചിതവിഷയങ്ങളില്‍ മാസ്റ്റേഴ്‌സ്/ഡിപ്ലോമ ബിരുദധാരികള്‍, ഏതെങ്കിലും വിഷയത്തിലെ ബിരുദധാരികള്‍, എന്‍ജിനിയറിങ്, നിയമബിരുദധാരികള്‍ എന്നിവര്‍ക്ക് അവസരമുണ്ട്. വിശദമായ വിദ്യാഭ്യാസയോഗ്യത www.irdai.gov.in ല്‍ ഉള്ള വിജ്ഞാപനത്തില്‍ ലഭിക്കും (വാട്‌സ് ന്യൂ ലിങ്ക്).
അപേക്ഷ ypp.irdai.gov.in/ypp ല്‍ ഓഗസ്റ്റ് 23ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് വിളിക്കും. നിയമനം ഒരുവര്‍ഷത്തേക്കാണ്. ഓരോവര്‍ഷംവീതം രണ്ടുവര്‍ഷംകൂടി നീട്ടിനല്‍കാം. സ്ഥാപനത്തിന്റെ ആസ്ഥാനത്തോ മറ്റേതെങ്കിലും ഓഫീസിലോ പ്രവര്‍ത്തിക്കേണ്ടിവരും. പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് 75,000 രൂപയാണ്.
