മാട്ടറയിൽ വ്യാപാരോത്സവം തുടങ്ങി

ഉളിക്കൽ : ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി മാട്ടറ വാർഡിൽ വ്യാപാരോത്സവം തുടങ്ങി. വാർഡിൽ ഏറ്റെടുത്ത 25 പരിപാടികളിൽ പത്തൊൻപതാമത്തെ അനുബന്ധ പരിപാടിയാണിത്. വാർഡിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. നവംബർ 30 വരെയാണ് വ്യാപാരോത്സവം. കൂപ്പൺ വഴി ഒട്ടേറെ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാപാരോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം സരുൺ തോമസ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖലാ പ്രസിഡന്റ് സി.കെ. സതീശൻ, നിഷാദ്, സാംസൺ ചെമ്മരപ്പള്ളിൽ, ഷാജി മറ്റത്തിൽ, ഉത്തമൻ കോങ്ങാട്ട് എന്നിവർ സംസാരിച്ചു.