കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞു; അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു.
രാത്രിയും ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടുമണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ നടത്തിയ തിരച്ചില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അജിത് കുമാര്‍ അവിവാഹിതനാണ്.