Breaking News
പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രസവചികിത്സ നിലയ്ക്കാൻ സാധ്യത
പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്‌തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ താളംതെറ്റിയത്.
ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ നിയമിതരായതോടെയാണ് പേരാവൂർ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ തസ്തിക സൃഷ്ടിക്കുന്നതിന് പകരം രണ്ടുപേരെ വർക്ക് അറേഞ്ച്‌മെന്റിൽ നിയമിക്കുകയായിരുന്നു. മികച്ച സേവനം ലഭ്യമായതോടെ പ്രസവചികിത്സയിൽ പേരാവൂർ ആസ്പത്രി പെട്ടെന്ന് തന്നെ ജില്ലയിൽ മുന്നിലെത്തി.
കൂട്ടുപുഴ, ഇരിട്ടി, കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം പുനരധിവാസമേഖല തുടങ്ങിയ മലയോരപ്രദേശങ്ങളിലെ ഗർഭിണികൾക്ക് പ്രധാന ആശ്രയകേന്ദ്രമായിരുന്നു പേരാവൂർ താലൂക്കാസ്പത്രി. മാസം നൂറോളം പ്രസവവും സിസേറിയനടക്കമുള്ള അനുബന്ധ ശസ്ത്രക്രിയകളും നടന്നിരുന്ന ഈ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാത്തതും വർക്ക് അറേഞ്ച്‌മെന്റിലുണ്ടായിരുന്ന ഒരു ഗൈനക്കോളജി ഡോക്ടർ ഉപരിപഠനാർഥം പോയതുമാണ് തിരിച്ചടിയായത്. ആസ്പത്രിയിൽനിന്ന് ഗർഭിണികൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പലതുമിപ്പോൾ നിലച്ചമട്ടാണ്. പ്രസവചികിത്സയ്ക്ക് ജില്ലാ ആസ്പത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്. നിരവധി ഗർഭിണികൾക്കാണ് ആസ്പത്രിയിലെത്തിയ ശേഷം മടങ്ങേണ്ടിവരുന്നത്.
തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഗർഭിണികളുടെ എണ്ണം കൂടിയതിനാൽ ജില്ലാ ആസ്പത്രി മാത്രമാണ് ശരണം. സാമ്പത്തികപ്രയാസമുണ്ടെങ്കിലും പലരും സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുകയാണ്.
ആരോഗ്യവകുപ്പും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആസ്പത്രിയിൽ രണ്ടോ അതിലധികമോ അനസ്തീഷ്യ ഡോക്ടർമാരുടെ തസ്തികകളുണ്ടാക്കിയോ വർക്ക് അറേഞ്ച്‌മെന്റിൽ രണ്ടുപേരെ അടിയന്തരമായി നിയമിച്ചോ ജില്ലാ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം പേരാവൂർ ആസ്പത്രിയിലെ പ്രസവചികിത്സ പൂർണമായും അടുത്ത ദിവസം മുതൽ നിലക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു