സ്വാതന്ത്ര്യ ദിനാഘോഷം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ്

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ് യൂണിറ്റ് പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് കെ.എം. ബഷീർ പതാകയുയർത്തി. സെക്രട്ടറി ബേബി പാറക്കൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ഭാരവാഹികളായ വി.കെ. രാധാകൃഷ്ണൻ, വി.കെ. വിനേശൻ, സൈമൺ മേച്ചേരി, മധു നന്ത്യത്ത്, മുഹമ്മദ് കാട്ടുമാടം, അലി പോളോ, രാജേഷ് പനയട, പ്രവീൺ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ടൗണിൽ പായസ വിതരണവും നടത്തി.