സ്വാതന്ത്ര്യ ദിനാഘോഷം; വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്

മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് സി.എം.ജെ മണത്തണ പതാകയുയർത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കളീൽ ഉന്നത വിജയം നേടിയവർക്കും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കൾക്കും ഉപഹാര വിതരണവും ക്യാഷ് അവാർഡും നല്കി.
പി.വി. ബാലകൃഷ്ണന് ചികിത്സാ സഹായവും വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ യു.വി. അനിൽകുമാർ, ബേബി സോജ, യൂണിറ്റ് ട്രഷറർ എ. രാജൻ, യൂത്ത് വിംഗ്, വനിതാ വിംഗ് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.