സ്വാതന്ത്ര്യ ദിനാഘോഷം; പേരാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ്

പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ മനോജ് റോഡിലുള്ള അങ്കണവാടിയിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. അങ്കണവാടി വർക്കർ ലീല , എ.എൽ.എം.സി അംഗങ്ങളായ ഹംസ മൂപ്പൻ, പി.കെ. ഇസ്മായിൽ, നസീറ കൊട്ടയങ്ങോട്ട് , കുടുംബശ്രീ സി.ഡി.എസ് അംഗം തസ്ലീന കണിയാട്ടയിൽ, സിനി എന്നിവർ സംസാരിച്ചു.