സ്വാതന്ത്ര്യ ദിനാഘോഷം; സി.പി.എം. പേരാവൂർ ലോക്കൽ കമ്മിറ്റി

പേരാവൂർ: സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം’സാന്ത്വന സ്പർശം 2022 ‘ ഡോ: വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. ഐ.ആർ.പി.സി സോണൽ കമ്മിറ്റി അംഗം സതി മുകുന്ദൻ, പി.ടി.ജോണി, വാർഡ് മെമ്പർ രാജീവൻ മാസ്റ്റർ, രഖിലാഷ്, അമീർ ഫൈസൽ, ഷാനി ശശീന്ദ്രൻ, പി. ആർ. റനീഷ്, കെ.ആർ. സജീവൻ, ശ്രീകുമാർ, കെ.ടി. മുസ്തഫ, സുധ ശ്രീധരൻ, കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
വൃക്കദാനം ചെയ്ത ലില്ലി ജോയി, റോസമ്മ കാപ്പിൽ എന്നിവരെയും ഉന്നത വിജയികളെയും ആദരിച്ചു. ചടങ്ങിൽ പുതിയേടത്ത്മിനിയുടെ നാൽപത്തി ഒന്നാം ചരമദിനത്തോടനുബന്ധിച്ച് ബന്ധുക്കൾ ‘മൊബെൽ ഗ്യാസ് ശവസംസ്‌കാര യൂണിറ്റ്’ ഐ.ആർ.പി.സിക്ക് കൈമാറി.