ഡൽഹിയിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ ഫാത്തിമ സുബൈറും

തളിപ്പറമ്പ് : ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 എൻ.സി.സി. കാഡറ്റുകളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ വിദ്യാർഥിനി ഫാത്തിമ സുബൈറും. എൻ. സി. സി. ലാൻസ് കോർപ്പറൽ ആയാണ് ഫാത്തിമ സുബൈർ തിരഞ്ഞെടുക്കപ്പെട്ടത്.
കാഡറ്റുകളുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് എൻ.സി.സി. സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡൽഹിയിലെ സ്വതന്ത്ര്യദിന ക്യാമ്പ്. പൂവത്തെ കെ.കെ.സുബൈർ, പി.പി.ഫൗസിയ ദമ്പതിമാരുടെ മകളാണ്. രണ്ടാം വർഷ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാർഥിയാണ്.