ദളിത് വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം; പേരാവൂരിൽ ആദിവാസി ക്ഷേമസമിതിയുടെ പ്രതിഷേധ പ്രകടനം

പേരാവൂർ : രാജസ്ഥാനിൽ ദളിത് വിദ്യാർഥി ഇന്ദ്ര മേഘ്‌വാളിനെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്ആദിവാസി ക്ഷേമ സമിതി പേരാവൂർ ഏരിയാ കമ്മറ്റി പേരാവൂരിൽ പ്രകടനം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി പി.കെ. സുരേഷ് ബാബു, പേരാവൂർ ഏരിയാ സെക്രട്ടറി ഒ. ലക്ഷ്മി, ഏരിയാ പ്രസിഡന്റ് ടി. ശങ്കരൻ, ജില്ലാ കമ്മറ്റിയംഗം ദീപു ബാലൻ, സി.കെ. ചന്തൂട്ടി, പി.കെ. രവി, ജാനകി, രാഗിണി എന്നിവർ സംബന്ധിച്ചു.