വിദ്യാർഥികൾക്ക് ഹോസ്റ്റൽ വാടക അനുവദിക്കും; ഇനി പഠിക്കാം

കണ്ണൂർ: താമസസൗകര്യം ഇല്ലാത്തതിന്റെ പേരിൽ തൊഴിലധിഷ്ഠിത പഠനം ആശങ്കയിലായ ആറളം ഫാമിലെ പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പായി. വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യമില്ലെങ്കിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കാനാവശ്യമായ തുക അനുവദിക്കാൻ പട്ടികവർഗവകുപ്പ് ഡയറക്ടറുടെ നിർദേശം ലഭിച്ചതായി ജില്ലാ ഐ.ടി.ഡി.പി. ഓഫീസർ എസ്. സന്തോഷ്‌കുമാർ പറഞ്ഞു. കുട്ടികൾക്ക് ഭക്ഷണമുൾപ്പെടെ 6000 രൂപവരെ നൽകി സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാനുള്ള സൗകര്യം ലഭിക്കും.
കണ്ണൂരിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആറളം ഫാമിലെ ട്രൈബൽ വിഭാഗത്തിൽ പെട്ട അഞ്ചു പെൺകുട്ടികൾ ഉൾപ്പെടെ പത്തുപേർക്കാണ് പഠനാവസരം ലഭിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായാണ് പഠനത്തിനുള്ള അവസരം ലഭിച്ചത്.
കണ്ണൂരിൽ കുട്ടികൾക്ക് നിലവിൽ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നില്ല. ഒരു ഹോസ്റ്റൽ പണിപൂർത്തിയായെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല. എസ്.സി. വിഭാഗം താമസസൗകര്യത്തിലായി 3500 രൂപ അനുവദിക്കുമെങ്കിലും സ്വകാര്യ ഹോസ്റ്റലുകളിൽ പ്രതിമാസ വാടക 6000 രൂപയോളം ആയതിനാലാണ് പഠനം പ്രതിസന്ധിയിലായത്. ഹോസ്റ്റൽ വാടക അനുവദിക്കും; ഇന
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിഷയം ഐ.ടി.ഡി.പി. വിഭാഗത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അടുത്തദിവസം തന്നെ കുട്ടികൾക്ക് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിന് ചേരാമെന്ന് ഐ.ടി.ഡി.പി. ഓഫീസർ അറിയിച്ചു.