Connect with us

Breaking News

മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; ഇഷ്ടമത്സ്യം പിടിച്ച ഉടൻ പാകം ചെയ്ത് കഴിക്കാം

Published

on

Share our post

കണ്ണൂർ : മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് സന്തോഷവാർത്ത; നിങ്ങൾക്ക് പ്രിയപ്പെട്ട മീൻ തിരഞ്ഞെടുത്ത് പാകംചെയ്ത് ചൂടാറും മുൻപ്‌ കഴിക്കാൻ പുഴയുടെ മധ്യത്തിൽ ഒരിടം വരുന്നു.

പിണറായിയിൽ, അഞ്ചരക്കണ്ടി പുഴയിൽ അക്വാ ടൂറിസത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വെള്ളത്തിനുമുകളിൽ ഭക്ഷണശാല ഒരുക്കുന്നത്. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്നതിനാണ് ഫ്ലോട്ടിങ്‌ റസ്റ്റോറന്റ് ഒരുക്കുന്നത്. പുഴയുടെ മധ്യത്തിൽ ആഴം കുറഞ്ഞ ഭാഗത്ത് ഒരുക്കുന്ന റസ്റ്റോറന്റിലേക്ക് പ്രത്യേകമായി നിർമിക്കുന്ന നടപ്പാതവഴിയും ചെറിയ തോണി തുഴഞ്ഞും എത്താം.

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷികപദ്ധതിയിൽ രണ്ട് ഫ്ലോട്ടിങ്‌ റസ്റ്റോറന്റുകൾ ഒരുക്കുന്നതിനാണ് നിർദേശം. മറ്റൊരെണ്ണം എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടിപ്പുഴയിൽ ആരംഭിക്കുന്ന കൂടുമത്സ്യക്കൃഷിയുമായി ബന്ധപ്പെടുത്തിയാണ് റസ്റ്റോറന്റ് തുടങ്ങുക. അവിടെ വളർത്തുന്ന മത്സ്യങ്ങളിൽ ഏത് വേണമെങ്കിലും ആവശ്യപ്പെട്ട ഉടനെ ഇഷ്ടമുള്ള വിഭവമാക്കിക്കിട്ടുന്ന രീതിയിലാണ് ഭക്ഷണശാല ആസൂത്രണം ചെയ്യുക. വളർത്തുന്ന മത്സ്യങ്ങൾ നിശ്ചിതസമയത്ത് വിറ്റുതീർക്കാൻ സാധിക്കാത്ത പ്രശ്നത്തിനും ഇത് പരിഹാരമാകും.

മത്സ്യങ്ങൾക്ക് പുറമെ, ഞണ്ട്, കല്ലുമ്മക്കായ, ഇളമ്പക്ക എന്നിവയുടെ വിഭവങ്ങളും കിട്ടും. ഇതോടൊപ്പം കപ്പ ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങളും. കായൽ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുകുന്ന റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിൽ ഇല്ല. റസ്റ്റോറന്റിന് അടിസ്ഥാനസൗകര്യങ്ങൾ ജില്ലാപഞ്ചായത്ത് ഒരുക്കിക്കൊടുക്കും. നടത്തിപ്പിനുള്ള അവകാശം ലേലംചെയ്ത് കൊടുക്കും.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!