ഇന്നുയരും പൊൻപതാകകൾ

Share our post

തിരുവനന്തപുരം : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശനി മുതൽ സ്വാതന്ത്ര്യദിനമായ തിങ്കൾവരെ കേരളത്തിലെ എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.

സ്വാതന്ത്ര്യലബ്‌ധിക്കായി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കാനും പരസ്‌പരസ്‌നേഹം വളർത്താനും ലക്ഷ്യമിട്ടാണ്‌ തീരുമാനം. ഇത്‌ രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. ഇന്ത്യൻ ഭരണഘടനാമൂല്യം സംരക്ഷിച്ചും ജനനന്മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ളിടത്തെ ഔദ്യോഗിക കൊടിമരത്തിൽ 15ന്‌ മാത്രമേ പതാക ഉയർത്താവൂ. ഇവിടങ്ങളിൽ ശനിയാഴ്‌ച പതാക ഉയർത്താൻ താൽക്കാലിക കൊടിമരം സജ്ജമാക്കണമെന്ന്‌ ചീഫ്‌ സെക്രട്ടറി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!