പേരാവൂരിൽ സംസ്‌കാരിക നിലയത്തിന് അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി

പേരാവൂർ: തെറ്റുവഴി പ്രദേശവാസികൾക്ക് സംസ്‌കാരിക നിലയം നിർമിക്കാൻ തിരുവോണപ്പുറം സ്വദേശി രാജേഷ് കോമത്ത് അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പേരാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഭൂമിയുടെ രേഖ രാജേഷിൽ നിന്ന് ഏറ്റുവാങ്ങി.
വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ശൈലജ, കെ.വി. ശരത്, റീന മനോഹരൻ, പൂക്കോത്ത് റജീന സിറാജ്,യു.വി.അനിൽ കുമാർ, കെ.വി.ബാബു,നൂറുദ്ദീൻ മുള്ളേരിക്കൽ, വി.എം. രഞ്ജുഷ, ബേബി സോജ, സി. യമുന, അസി.സെക്രട്ടറി ജോഷ്വ, എ.സി. രമേശൻ എന്നിവർ സംബന്ധിച്ചു.