Breaking News
അപകടങ്ങളിൽ രക്ഷകരാകാൻ ചുമട്ടുതൊഴിലാളികളുടെ സന്നദ്ധസംഘടന
കൊല്ലം: അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സഹായഹസ്തവുമായെത്താൻ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ റെഡ് ബ്രിഗേഡ് ഒരുങ്ങുന്നു. അയ്യായിരം പേരടങ്ങുന്ന സേനയെയാണ് സംസ്ഥാന വ്യാപകമായി സജ്ജമാക്കുന്നത്.
ഫെഡറേഷന് അംഗബലമുള്ള ജില്ലകളിൽ അഞ്ഞൂറുപേരെയും മറ്റിടങ്ങളിൽ 250 പേരെയും സേനയിൽ അംഗങ്ങളാക്കും. 45-ൽ താഴെ പ്രായമുള്ള ആരോഗ്യവാന്മാരും സേവന മനസ്കരുമായ തൊഴിലാളികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. തിരുവനന്തപുരം ജില്ലയിൽമാത്രം 3000 പേരടങ്ങുന്ന സന്നദ്ധസേനയാണ് രൂപവത്കരിക്കുന്നത്. ‘ബ്ലൂ ബ്രിഗേഡ്’ എന്നാണ് അവിടെ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.
ജനങ്ങളുമായി നിരന്തര ബന്ധമുള്ളവരും പൊതു ഇടങ്ങളിൽ എപ്പോഴുമുള്ളവരുമായ തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷയിലും അപകടസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിശീലനം നൽകുന്നുണ്ട്. അഗ്നിരക്ഷാസേന, ഐ.എം.എ., ദുരന്തനിവാരണ പ്രവർത്തകർ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്.
ഓരോ ജില്ലയിലും വ്യത്യസ്തമായ സേവനപരിപാടികളാണ് ജില്ലാ നേതൃത്വം ആസൂത്രണം ചെയ്യുന്നത്. മൺമറഞ്ഞ പ്രമുഖ തൊഴിലാളി നേതാക്കളുടെപേരിൽ ട്രസ്റ്റുകളും രൂപവത്കരിക്കുന്നുണ്ട്. റോഡപകടങ്ങളിൽപ്പെടുന്നവർക്കും തീപ്പൊള്ളലേൽക്കുന്നവർക്കുമെല്ലാം അടിയന്തരപരിചരണം ഉറപ്പാക്കാനുള്ള പരിശീലനം തിരുവനന്തപുരത്തെ പ്രവർത്തകർക്ക് ഐ.എം.എ.യുടെ സഹായത്തോടെ നൽകിക്കഴിഞ്ഞു. എറണാകുളം, കാസർകോട് ജില്ലകളിൽ അപകടങ്ങളിൽപ്പെട്ട ഒട്ടേറെപ്പേർക്ക് തൊഴിലാളികൾ രക്ഷകരായി. പ്രായാധിക്യവും രോഗങ്ങളുംമൂലം അവശതയിലായ തൊഴിലാളികൾക്ക് സഹായധനം നൽകുക, പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷത്തൈ നടുക, തണലിടങ്ങളൊരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സന്നദ്ധസേനാംഗങ്ങൾ നടത്തിവരുന്നുണ്ട്.
നോക്കുകൂലിയടക്കമുള്ള വിഷയങ്ങൾമൂലം സമ്മർദ്ദത്തിലായ ചുമട്ടുതൊഴിലാളികൾക്ക് ആത്മവിശ്വാസമേകാനും അവരെ കൂടുതൽ സേവനസന്നദ്ധരാക്കാനും റെഡ് ബ്രിഗേഡ് പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നാണ് ഫെഡറേഷൻ നേതൃത്വത്തിന്റെ വിലയിരുത്തൽ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്