പാലുല്പന്ന നിർമ്മാണത്തിൽ ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം പാലുല്പന്ന നിർമ്മാണത്തിൽ പരിശീലനം നല്‍കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 30 വരെയാണ് പരിശീലനം. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in വഴിയോ 0495 2414579 എന്ന നമ്പര്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം.