ബിവറേജസിന് മുന്നില്‍ യുവാക്കളുടെ പരാക്രമം; ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി

തിരൂർ കെ.ജി. പടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍. മദ്യം വാങ്ങാനെത്തിയ യുവാക്കളുടെ സംഘമാണ് ബിവറേജസിന് മുന്നിലുണ്ടായിരുന്ന മറ്റുള്ളവരെ മര്‍ദിച്ചത്. ഒരാളെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞദിവസം വൈകിട്ടോടെയാണ് മദ്യം വാങ്ങാനെത്തിയ മൂന്നംഗസംഘം ക്യൂവിലുണ്ടായിരുന്ന മറ്റുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പ്രാദേശിക ചാനല്‍ ക്യാമറാമാനെയും ഇവര്‍ ആക്രമിച്ചു. സമീപത്തെ കടയ്ക്കരികില്‍നിന്ന് വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് ചാനല്‍ ക്യാമറമാനെയും മര്‍ദിച്ചത്. പരിക്കേറ്റ ക്യാമറമാന്‍ ആശുപത്രിയില്‍ ചികിത്സതേടി.