ഹർ ഘർ തിരംഗ നാളെ മുതൽ; ദേശീയപതാക രാത്രി താഴ്‌ത്തേണ്ടതില്ല

Share our post

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള ’ഹർ ഘർ തിരംഗ’യ്ക്ക് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയപതാക ഉയർത്തും. വീടുകളിൽ ദേശീയപതാക ഉയർത്തുമ്പോൾ ഈ മൂന്നുദിവസം രാത്രി താഴ്‌ത്തേണ്ടതില്ല.

നിർദേശങ്ങൾ

* ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിച്ചാകണം പതാക ഉയർത്തേണ്ടത്.

* കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദിത്തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയപതാക ഉപയോഗിക്കണം.

* ദേശീയപതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

* പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.

* കേടുപാടുള്ളതോ, വൃത്തിയില്ലാത്തതോ, കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.

* മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയപതാക ഉയർത്താൻ പാടില്ല.

* തലതിരിഞ്ഞ രീതിയിൽ ദേശീയപതാക പ്രദർശിപ്പിക്കരുത്.

* തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.

* പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്. പതാകയിൽ എഴുത്തുകൾ പാടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!