ഓണക്കിറ്റിലെ വെളിച്ചെണ്ണ റേഷൻകട വഴി നൽകും
തിരുവനന്തപുരം: ഇത്തവണ കിറ്റിൽ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷൻഷോപ്പ് വഴി നൽകും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിനുശേഷം കിറ്റ് കൊടുത്തുതുടങ്ങും. ആദ്യം അന്ത്യോദയ കാർഡുടമകൾക്കാണ് കൊടുക്കുക.
പിന്നീട് പി.എച്ച്.എച്ച്. കാർഡുടമകൾക്കും ശേഷം നീല, വെള്ള കാർഡുകാർക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഏറ്റവുമൊടുവിൽ നാലുദിവസം കിറ്റു വാങ്ങാൻ അനുവദിക്കും.
കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണംചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയാകുന്നതായി ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്കുചെയ്യുന്നത്.
