കനറാ ബാങ്ക് വെള്ളർവള്ളി ശാഖ വിദ്യാജ്യോതി സ്‌കോളർഷിപ്പ് വിതരണം
തൊണ്ടിയിൽ: കനറാ ബാങ്ക് വെള്ളർവള്ളി ബ്രാഞ്ച് വിദ്യാജ്യോതി സ്‌കോളർഷിപ്പുകൾ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് ബ്രാഞ്ച് മാനേജർ ജെൻസൺ സാബു വിതരണം ചെയ്തു. എൻ.ആർ. ജ്യോതിക, ആർദ്ര.എൽ.ആനന്ദ്, കെ. ശിവഗംഗ, എ. അനാമിക, അഞ്ജന രാജ്, ശ്രീനന്ദ സന്തോഷ് എന്നീ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.
