11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 67കാരൻ അറസ്റ്റിൽ. നല്ലേപ്പിള്ളി ചന്ദനപ്പുറം കലാധരൻ ആണ് അറസ്റ്റിലായത്. 11കാരിയായ പെൺകുട്ടിയെ 2021 സെപ്റ്റംബർ മുതൽ 2022 ജൂലൈ 10 വരെകാലയളവിൽ പ്രതിയുടെ വീട്ടിൽവെച്ചും മറ്റും പലതവണ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് പരാതി.
പെൺകുട്ടിയുടെ പരാതിയിൽ ചിറ്റൂർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.