വേക്കളം ഗവ. യു.പി. സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം

പേരാവൂർ: വേക്കളം ജി.യു.പി.സ്‌കൂളിൽ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം വാർഡ് മെമ്പർ യശോദ വത്സരാജും തുണിസഞ്ചി വിതരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ്‌കുമാറും നിർവഹിച്ചു.
പഞ്ചായത്തംഗം ടി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് ബിജിത്ത് പനയട അധ്യക്ഷത വഹിച്ചു. എൻ.ജെ. ബെന്നി, ടി.സി. ബിജു എന്നിവർ സംസാരിച്ചു.