പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 50 വിദ്യാർത്ഥികളെയും ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 14 വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ രാജു ജോസഫ്, മദർ പി.ടി.എ പ്രസിഡന്റ് കെ.പി. കത്രീന, പ്രിൻസിപ്പൽ കെ.വി.സെബാസ്റ്റ്യൻ, പ്രഥമധ്യാപകൻ വി.വി.തോമസ്, സണ്ണി സെബാസ്റ്റ്യൻ, പി.ജെ.മേരിക്കുട്ടി, പ്ലാസിഡ് ആന്റണി, ജൈജു.എം.ജോയ്, സബരിയ സജി തുടങ്ങിയവർ സംസാരിച്ചു.