തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളിൽ കർക്കിടക കഞ്ഞി വിതരണം

പേരാവൂർ: തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂളിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തു. സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചു കരോട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തങ്കച്ചൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു. എൻ.എസ്.സൂസമ്മ, സ്റ്റാഫ് സെക്രട്ടറി ഷിജോ എന്നിവർ സംസാരിച്ചു.