ഒളിമ്പ്യാഡിന്റെ ആവേശമുണർത്തി കണ്ണൂരിലും ചെസ് മത്സരം
ചെസ്സ് ഒളിമ്പ്യാടിന്റെ ആവേശം കുട്ടികളിലെത്തിക്കാനായി കണ്ണൂർ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച സ്‌കൂൾ തല ചെസ്സ് മത്സരത്തിൽ നിന്നും .
കണ്ണൂർ : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചെസ് ഒളിമ്പ്യാഡിന്റെ ആവേശം സ്കൂൾ വിദ്യാർഥികളിലെത്തിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ 58 വിദ്യാലയങ്ങളിൽനിന്ന് എൽകെജി മുതൽ ഹയർസെക്കൻഡറി വരെയുള്ള 190 വിദ്യാർഥികൾ പങ്കെടുത്തു. സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷനായി.
സി.കെ. മനോജ് കുമാർ, പി.പി. മഹേഷ് കുമാർ, അഡ്വ. കെ.എൻ. ഷാജി, രഖിഷ രാജേഷ്, പി.വി. രാഗേഷ് ബാബു, ഫാ. ടോംസൺ ആന്റണി,ഫാ. ബാസ്റ്റിൻ ജോസ്, ബിനോജ് ജെയിംസ് എന്നിവർ സംസാരിച്ചു.
