വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു

ആറളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി ആറളം ഫാമില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രീവന്റീവ് ഓഫീസര്‍ കെ. ഉമ്മറിൻ്റെ നേതൃത്വത്തിൽ ആറളം ഫാം ഒന്‍പതാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് 50 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബിജു, ഷൈബി കുര്യന്‍, പി.കെ സജേഷ്, ജി. ദൃശ്യ, ഡ്രൈവര്‍ ടി. കേശവന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.