ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ചത് എട്ട് തൂക്കുവിളക്കുകള്‍; അച്ഛനും മകനും അറസ്റ്റില്‍
മണ്ണാര്‍ക്കാട്: പത്തുകുടി ശിവകാമീസമേത ചിദംബരേശ്വര ക്ഷേത്രത്തില്‍നിന്ന് തൂക്കുവിളക്കുകള്‍ മോഷ്ടിച്ചവര്‍ പിടിയില്‍. തമിഴ്‌നാട് അരിയലൂര്‍ ജില്ലയിലെ സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58), മകന്‍ കണ്ണന്‍ (39) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തിന് ചുറ്റും തൂക്കിയിട്ടിരുന്ന എട്ട് തൂക്കുവിളക്കുകള്‍ മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നെല്ലിപ്പുഴയില്‍വെച്ച് ഇരുവരെയും പിടികൂടിയത്. മോഷ്ടിച്ച വിളക്കുകളും കണ്ടെടുത്തു. പിടിയിലായവര്‍ മൂന്ന് വര്‍ഷത്തോളമായി കൊറ്റിയോടാണ് താമസം. നിരവധി മോഷണക്കേസുകള്‍ ഇരുവരുടെയും പേരിലുള്ളതായി പോലീസ് പറഞ്ഞു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
