ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു
ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.
മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ്. അംഗമാണ് സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ.യുടെ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയായും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
