ബഫർ സോൺ; ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ പൂർണമായി ഒഴിവാക്കി ഉത്തരവ്‌

Share our post

തിരുവനന്തപുരം : ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും. കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ബഫർ സോൺ ഉത്തരവ് തിരുത്താൻ തീരുമാനമെടുത്തത്. പരിസ്ഥിതിലോല വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

വനം സംരക്ഷിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വനത്തിന്റെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി നിലനിർത്തണമെന്ന സുപ്രിംകോടതി ഉത്തരവ്‌ വനാതിർത്തിയിലുള്ള ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതായിരുന്നു. വനസംരക്ഷണത്തിന്റെ ഭാഗമായാണ്‌ സുപ്രീംകോടതി നിലപാട്‌ സ്വീകരിച്ചത്‌. സംസ്ഥാനത്തിന്‌ അതിനോട്‌ പൂർണയോജിപ്പാണ്‌. വനംസരക്ഷിക്കണം, കൂടുതൽ വളരണം, അതിന്റെ ഭാഗമായി മരങ്ങളും വലിയ തോതിൽ വെച്ചുപിടിപ്പിക്കണം. ഇതൊക്കെ സംസ്ഥാനത്ത്‌ നേരത്തെ മുതൽ സ്വീകരിച്ചുവരുന്നതാണ്‌.

ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനമാണ്‌ കേരളം. വനാതിർത്തിയടക്കം എല്ലാ പ്രദേശത്തും ആളുകൾ തിങ്ങിപാർക്കുകയാണ്‌. ജനങ്ങൾ താമസിക്കുന്ന ഇടം പരിസ്ഥിതി ലോല മേഖലയാക്കുന്നതിലെ ബുദ്ധിമുട്ട്‌ നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!