അഗ്നിവീർ: വനിതകൾക്കും അപേക്ഷിക്കാം

Share our post

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് അപേക്ഷിക്കാം. ബംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ മൂന്നു വരെ ബംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി(സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്.

വയസ്സ്, വിദ്യാഭ്യാസയോഗ്യത, മറ്റു വിശദവിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. സെപ്റ്റംബർ ഏഴു വരെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം. ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയയ്ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!