മണത്തണയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം

മണത്തണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം. ചാണപ്പാറയിൽ നിന്ന് തൊണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തൊണ്ടിയിൽ – പേരാവൂർ ജംങ്ഷന് സമീപത്ത് നിന്ന് മരക്കൊമ്പ് പൊട്ടിവീണത്. യാത്രക്കാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പേരാവൂർ മഴവിൽ ഫ്ളവർ ഷോപ്പിലെ ആദിത്യൻ്റെ കാറാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുകൾ ഭാഗവും ഒരു വശവും തകർന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.