യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മറ്റി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കൃപാഭാവനിൽ സഹായമെത്തിച്ചു
പേരാവൂർ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ മണ്ഡലം കമ്മിറ്റി ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് അജ്‌നാസ് പടിക്കലക്കണ്ടി പതാകയുയർത്തി. ഇൻകാസ് ഖത്തർ സമാഹരിച്ച ധനസഹായം ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ കൃപാഭവൻ ഡയറക്ടർ സന്തോഷിന് കൈമാറി.
യൂത്ത് കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവംഗം വി.എം. രഞ്ജുഷ, ബ്ലോക്ക് സെക്രട്ടറി കെ. സാജിർ, പി.സി. ശഹീദ്, ഫൈനാസ്, വാസു, അഫ്‌സൽ, ജബിറ്റ്, ഇൻകാസ് ഖത്തർ പ്രതിനിധി ജനിറ്റ് എന്നിവർ പങ്കെടുത്തു.
