പ്ലസ് വൺ: കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്.എസ്.എൽ.സി. ബുക്ക് മതി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്.എസ്.എൽ.സി. ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് മന്ത്രി വി. ശിവൻകുട്ടി.
സി.ബി.എസ്.ഇ. സ്ട്രീമിലുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോടുകൂടി നൽകിയാൽ മതി. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീട് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകണം.
