പേരാവൂർ പഞ്ചായത്ത് ലോൺ ലൈസൻസ് മേള വെള്ളിയാഴ്ച
പേരാവൂർ: പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും തുടങ്ങിയവർക്കും പഞ്ചായത്ത് തലത്തിൽ ലോൺ ലൈസൻസ് മേള വെള്ളിയാഴ്ച (12/8/22) പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഏഴോളം ബാങ്കുകൾ പങ്കെടുക്കുന്ന മേളയിൽഅപേക്ഷകർക്ക് നേരിട്ട് ബാങ്കുമായി ആശയവിനിമയം നടത്താനും ലോൺ കരസ്ഥമാക്കാനുമുള്ള അവസരം ഉണ്ട്.
സർക്കാർ പദ്ധതി പ്രകാരം നാലു ശതമാനം മാത്രമാണ് പലിശ. ഉത്പാദന, സേവന, വ്യാപാര മേഖലകളിൽ ലോൺ ലഭ്യമാണ്. ഏതെങ്കിലും രീതിയിൽ സംരംഭ ആശയമുള്ളവർ പങ്കെടുക്കേണ്ടതാണ്. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.7012671658.
