ജവാന്‍ റമ്മിന്റെ പേര് മാറ്റണം; സൈനികർക്ക് നാണക്കേടാണെന്ന് പരാതി

ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നിവേദനം നൽകി. മദ്യത്തിന് ജവാനെന്ന പേര് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നും സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ പറയുന്നു. കേരളസർക്കാരിന്റെ പ്രധാനപ്പെട്ട മദ്യ ബ്രാൻഡാണ് ജവാൻ റം. അതുകൊണ്ടുതന്നെ സ്വാഭാവികമായും നിവേദനം തള്ളിക്കളയാനാണ് സാധ്യത.
കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം ഉൽപാദിപ്പിക്കുന്നത്. ജവാൻ റമ്മിനെതിരെ സ്വകാര്യ വ്യക്തി നൽകിയ നിവേദനം എക്സൈസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.