Breaking News
ജൈവ ഇന്ധന കലവറയായി മലയോരത്തെ പന്നിഫാമുകൾ

കണ്ണൂർ : ജൈവ ഇന്ധനങ്ങളുടെ കലവറയായി പശു, പന്നി ഫാമുകൾ. ബയോഗ്യാസ് പ്ലാന്റുകൾ ഫാമുകൾക്ക് ഇരട്ടി വരുമാനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ജൈവവളം ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങൾകൂടിയാണ് ഇത്തരം ഫാമുകൾ. മാലിന്യസംസ്കരണമെന്ന ദൗത്യവും ഇവ നിർവഹിക്കുന്നു. പശുഫാമുകളിലാണ് നേരത്തെ ബയോഗ്യാസ് പ്ലാന്റുകളുണ്ടായിരുന്നത്. ഇപ്പോൾ പന്നിഫാമുകളാണ് ഇക്കാര്യത്തിൽ മുന്നിൽ.
കണ്ണൂർ ജില്ലയുടെ മലയോരത്ത് ബയോഗ്യാസ് പ്ലാന്റുകൾ ഏറെയുണ്ട്. 30 ക്യുബിക് മീറ്റർ ബയോഗ്യാസ് പ്ലാന്റിൽനിന്ന് ആറ് കുടുംബങ്ങൾക്ക് ആവശ്യമായ പാചകവാതകം ലഭിക്കും. 120 പന്നികളുള്ള ഫാമിൽ ഇത്തരം പ്ലാന്റ് സ്ഥാപിക്കാം. എല്ലാ പ്ലാന്റുകൾക്കും പത്ത് വർഷ ഗ്യാരന്റിയുമുണ്ട്. ഫൈബറിന്റെ പോർട്ടബിൾ പ്ലാന്റും ലഭ്യമാണ്. പ്ലാന്റിൽനിന്ന് ഒരു കുടുംബത്തിനുള്ള ഗ്യാസ് ഉൽപ്പാദിപ്പിക്കാനാവും. 17,000 രൂപ മുതലാണ് നിർമാണച്ചെലവ്.
സബ്ഡിഡിയുണ്ടെങ്കിലും സർക്കാർസഹായം ഉയർത്തിയാൽ കൂടുതൽ കർഷകർ പ്ലാന്റ് സ്ഥാപിക്കാൻ രംഗത്തുവരും. ബയോഗ്യാസ് പ്ലാന്റുകൾ മാലിന്യസംസ്കരണ രംഗത്ത് വലിയ സംഭാവനയാണ് നൽകുന്നത്. പ്ലാന്റിന്റെ ഭാഗമായുള്ള സ്ലെറിയും ജൈവവളങ്ങളും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നു. ഫാമിന് അകലെയുള്ള വീട്ടുകാർക്കും പൈപ്പുവഴി ഗ്യാസ് എത്തിക്കാനാകും.
കർണാടകത്തിലും മറ്റും ഗ്യാസ്, സിലിണ്ടറിനകത്ത് നിറയ്ക്കുന്നതിനുള്ള സംവിധാനമുണ്ട്. ഇത് സാധ്യമായാൽ ബയോഗ്യാസ് ഉൽപ്പാദന രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും.കേരളത്തിലെ മുഴുവൻ പന്നിഫാമുകളിലും രണ്ട് വർഷത്തിനകം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് കേരള പിഗ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി എം ജോഷി പറഞ്ഞു. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം പന്നിക്കർഷകരുണ്ട്. 1,500 ഫാമുകളിൽമാത്രമാണ് പ്ലാന്റുള്ളത്. മലിനീകരണനിയന്ത്രണ ബോർഡിന്റെ കർശന നിബന്ധന കാരണം ഭൂരിപക്ഷം കർഷകർക്കും ഫാം ലൈസൻസ് ലഭിക്കുന്നില്ല. നിബന്ധനകളിൽ ഇളവുവരുത്തുന്നതിനുള്ള ശ്രമത്തിലാണ് അസോസിയേഷൻ.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്