ഇരുതലമൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ

പാലോട് : ഇരുതല മൂരി പാമ്പിനെ വളർത്തിയ യുവാവ് അറസ്റ്റിൽ. തെന്നൂർ ഹിദായത് മൻസിലിൽ ഷഫീർ ഖാൻ (33)നെയാണ് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ പാമ്പിനെ വീട്ടിലെ കമ്പോസ്റ്റ് കുഴിയിൽ വളർത്തുകയായിരുന്നു.
ഫോറസ്റ്റ് ഇന്റലിജൻസ് സെൽ റേഞ്ച് ഫോറെസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഷഫീർ ഖാന്റെ വീട്ടിലെ കമ്പോസ്റ്റ് ടാങ്കിൽ വളർത്തുകയായിരുന്ന പാമ്പിനെയും പ്രതിയെയും പിടികൂടിയത്. ഷഫീർഖാന്റെ സുഹൃത്തുക്കളായ ദൈവപ്പുര കൊച്ചുകരിക്കകം ടി. പി ഹൗസിൽ ഷംജീർ (32)തെന്നൂർ അൻസിയ മൻസിലിൽ അൻസിൽ (31)തെന്നൂർ സൂര്യകാന്തി തടത്തരികത്തു വീട്ടിൽ ഷാൻ(31) എന്നിവർ കടയ്ക്കലിലുള്ള ഒരാളിൽ നിന്നും വാങ്ങിയ പാമ്പിനെ ഷഫീർഖാന്റെ വീട്ടിലെത്തിച്ച് വില്പനക്കായി സൂക്ഷിക്കുകയുമായിരുന്നു.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രമ്യ, ഡപ്യുട്ടി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ഷിജു എസ്. വി.നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.വിജു, കെ.ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.