കേളകത്ത് ഇരട്ട സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം

കേളകം: ഇരട്ട സഹോദരനെ മുണ്ട് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. വെണ്ടേക്കും ചാലിലെ അഖിനേഷിനാണ് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇരട്ട സഹോദരൻ അഭിനേഷിനെ കഴുത്തിൽ മുണ്ട് കുരുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൃത്യം നടന്ന ദിവസം തന്നെ അഖിനേഷ് പോലീസിൽ കീഴടങ്ങിയിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ:ദിഖിൽ എൻ.സി. മണത്തണയാണ് ഹാജരായത്.