മുരിങ്ങോടി പാറങ്ങോട്ട് കോളനിയിൽ ട്രൈബൽ യൂത്ത് ലൈബ്രറി തുറന്നു

മുരിങ്ങോടി : മുരിങ്ങോടി പാറങ്ങോട്ട് കോളനിയിൽ ട്രൈബൽ യൂത്ത് ലൈബ്രറി തുറന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ അംഗം നീതു പദ്ധതി വിശദീകരിച്ചു. റീന മനോഹരൻ, ജോഷ്വാ, രേഷ്മ, ഷാനി ശശീന്ദ്രൻ, സുനിഷ്മ, സജീവൻ, എന്നിവർ സംസാരിച്ചു. പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്‌സിന്റെ നേതൃത്വത്തിലാണ് പട്ടികവർഗ മേഖലയിലെ യുവജനങ്ങൾക്കായി ലൈബ്രറി തുറന്നത്.